ഭർത്താവിനെ എങ്ങനെ കൊല്ലാമെന്ന് ലേഖനമെഴുതി; സ്വന്തം ഭർത്താവിനെ കൊന്നു; ‍ഞെട്ടൽ

ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ അമേരിക്കൻ എഴുത്തുകാരി അറസ്റ്റിൽ. 'ഭർത്താവിനെ എങ്ങനെ കൊല്ലാം?' എന്ന പേരിൽ മുൻപ് ലേഖനമെഴുതിയ നാൻസി ക്രാംപ്റ്റൺ ആണ് അറസ്റ്റിലായത്. ഭർത്താവു മരിച്ച് അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് എഴുത്തുകാരി പൊലീസ് പിടിയിലാകുന്നത്. ഭർത്താവ് ഡാൻ ബ്രോഫിയോടൊപ്പം 26 വർഷം നാൻസി ഒന്നിച്ചു ജീവിച്ചിരുന്നു.

റൊമാന്‍റിക് സസ്പെൻസ് കഥകളെഴുതാറുള്ള നാൻസി ഭർത്താവിൻറെ മരണശേഷം ദു:ഖം പങ്കുവെച്ചു കൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. എൻറെ ഭര്‍ത്താവും ഏറ്റവുമടുത്ത സുഹൃത്തും ഇന്നലെ കൊല്ലപ്പെട്ടു എന്നു പറഞ്ഞായിരുന്നു തുടക്കം. ശവസംസ്കാരച്ചടങ്ങകളിലേക്ക് എല്ലാവരും ക്ഷണിക്കുകയും ചെയ്തിരുന്നു. 

‌എന്നാൽ നാൻസിയാണ് കൊലപാതകം നടത്തിയതെന്ന് ബന്ധുക്കൾക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.