ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

ട്രെയിനിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് തിരൂർ റയിൽവേ സ്റ്റേഷനിൽ പിടികൂടി.എറണാകുളം സ്വദേശികളായ സിജാസ്, ഷാഫി എന്നിവർ പിടിയിലായി. റയിൽവേ ഇന്റലിജൻസും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത് 

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോവുന്നതിനിടെയാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. എറണാകുളം സ്വദേശികളായ  സിജാസിനെ കുറ്റിപ്പുറത്തും ഷാഫിയെ തിരൂരിൽ വച്ചുമാണ് പിടികൂടിയത്. രണ്ട് കിലോ വീതം കഞ്ചാവാണ് ഇരുവരുടേയും കൈവശം ഉണ്ടായിരുന്നത്. സിജാസ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന ആളാണ്