കോസ്മോസ് ബാങ്കില്‍ 94 കോടി രൂപ ഹാക്കേഴ്സ് കടത്തി; വമ്പൻ തട്ടിപ്പ്

സഹകരണമേഖലയിലെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ പുണെ ആസ്ഥാനമായുള്ള കോസ്മോസ് ബാങ്കില്‍ നിന്ന് സൈബര്‍ ഹാക്കേഴ്സ് 94 കോടി രൂപ കടത്തി. രണ്ടു ദിവസത്തിനിടെ  നടത്തിയ പതിനയ്യായിരം ഇടപാടുകളിലൂടെയാണ് വമ്പന്‍ തട്ടിപ്പ് നടത്തിയത്. 

സഹകരണമേഖലയിലെ രണ്ടാമത്തെ വലിയ ബാങ്കായ പുണെയിലെ  കോസ്മോസ്  ബാങ്കാണ്  വലിയ തട്ടിപ്പിനിരയായത്.  തട്ടിപ്പ് നടത്തിയാള്‍ക്കെതിരെയും  ഹോങ്കോങ് ആസ്ഥാനമായ കമ്പനിക്കെതിരെയും ബാങ്ക് അധികൃതര്‍  പൊലീസില്‍  പരാതി നല്‍കി. ഇന്ത്യയ്ക്ക്കത്തും പുറത്തുമുള്ള അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത് . ഈ മാസം 11നും 13നുമാണ് തട്ടിപ്പ് നടന്നത്.  ശനിയാഴ്ച മാത്രം  നടത്തിയ പതിനയ്യായിരം ഇടപാടകളിലായി 80.5 കോടിയാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്.  

ഉച്ചകഴിഞ്ഞും 3മണിയ്ക്കും രാത്രി  പത്തിനും ഇടയിലായിരുന്നു ഇടപാടുകള്‍. ആദ്യ ഇടപാടിന് ഡെബിറ്റ് കാര്‍ഡാണ് ഉപയോഗിച്ചതെങ്കില്‍   സിഫ്റ്റ് ഇടപാട് വഴി 13.92 കോടിയാണ് അടുത്ത ദിവസം തട്ടിയെടുത്തത്.  ബാങ്കിന്‍റെ എ ടിഎം സെര്‍വര്‍ വഴിയാണ് ഹാക്കിങ് നടന്നത്.  ആയിരക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടന്നതെന്നും പരാതിയില്‍ പറയുന്നു.