തമിഴ്നാട് ഡിണ്ടിഗലില്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. തട്ടുകട ജോലിക്കാരനായ വിജയ് വെട്ടേറ്റ് മരിച്ചത് വിവാഹം കഴിഞ്ഞ് ഒരു മാസമാകുന്നതിന് മുമ്പ്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം.
തട്ടുകട ജോലിക്കാരനായ ഭാരതീപുരം സ്വദേശി വിജയിയെ വൈകുന്നേരം ജോലിക്കുപോകുന്നതിനിടയിലാണ് വെട്ടിക്കൊന്നത്. ഡിണ്ടിഗല്‍ ടൗണില്‍ വച്ച് നടുറോട്ടിലിട്ട് മൂന്നുംഗ സംഘം വടിവാളടക്കമുള്ള മാരകായുധങ്ങളുമായി വന്ന് വെട്ടുയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പാണ് ഇരുപത്തിമുന്ന് കാരനായ വിജയ് കൊല്ലപ്പെടുന്നത്. ആളുകള്‍ ഓടിക്കൂടുന്നതിനിടയ്ക്ക് കൊലയാളി സംഘം ഓടി രക്ഷപ്പെട്ടു. സുഹൃത്തുക്കളെത്തിയാണ് വിജയിയെ തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. പൊലീസ് എത്തി മൃതശരീരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ദക്ഷിണ ഡിണ്ടിഗല്‍ പോലീസ് ആരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് കൊല ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് കരുതുന്നത്. ശത്രുക്കളുള്ളതായി അറിയില്ലെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൊലീസിനെ അറിയിച്ചു.