ദളിത് വിദ്യാർഥിയെ മർദിച്ച കേസിൽ എസ്ഐയ്ക്കു രൂക്ഷവിമർശനം

ദളിത് വിദ്യാർഥിയെ മർദിച്ച കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.ഐ ഹബീബുള്ളയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമർശനം. നേരിട്ട് ഹാജരാകാൻ സാധിക്കില്ലെങ്കിൽ കാര്യങ്ങൾ  എഴുതി അറിയിക്കാൻ എസ്.ഐ തയ്യാറാവേണ്ടിയിരുന്നുവെന്ന്  കമ്മീഷൻ ചെയർമാൻ   പി. മോഹനദാസ് പറഞ്ഞു.   അവധിയിലാണെന്ന കാരണം ചൂണ്ടികാട്ടി  എസ്.ഐ ഹബീബുള്ള  ഹജരാകാതെ അഭിഭാഷകനെ ചുമതലപ്പെടുത്തിയതാണ്  കമ്മീഷനെ ചൊടിപ്പിച്ചത്

അർദ്ധരാത്രിയിൽ വീടിനടുത്തുള്ള വനിത ഹോസ്റ്റലിൽ വന്നത് ചോദ്യം ചെയ്തതിന് മെഡിക്കൽ കോളേജ് എസ് .ഐ ഹബീബുള്ള ദളിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിലാണ് മനുഷ്യാകാശ കമ്മീഷന്റെ വിമർശനം. സ്വമേധയ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ  നേരിട്ട് ഹജരായി വിശദീകരണം നൽകാൻ എസ്.ഐയ്ക്ക് ഉത്തരവ് നൽകിയിരുന്നു.എന്നാൽ ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് എസ്.ഐ  അവധിക്ക് അപേക്ഷ നൽകി. ഇതാണ് കമ്മീഷനെ ചൊടിപ്പിച്ചത്. 

പറയാനുള്ള കാര്യങ്ങൾ  എഴുതി നൽകാനെങ്കിലും എസ്.ഐ തയ്യാറാവേണ്ടിയിരുന്നുവെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. ഏത് സമയത്തും ഹാജാരാകാൻ തയ്യാറാണെന്ന് ഹബീബുള്ളയുടെ അഭിഭാഷകൻ അറിയിച്ചു.ഇതോടെ  നാളെ ഹാജരാകാനായിരുന്നു നിർദേശം നൽകി. ഇതിൽ അസൗകര്യം അറിയച്ചതോടെ അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടെന്ന് പറഞ്ഞ് അഭിഭാഷകനെ  വിലക്കുകയും ചെയ്തു. 

ഡിസംബർ നാലിന് ആലുവയിൽ നടക്കുന്ന സിറ്റിങിൽ നിർബന്ധമായിട്ടും ഹാജരാകാനും കമ്മീഷൻ ഉത്തരവിട്ടു. കഴിഞ്ഞ മാസം ഇരുപത്തിയാറിന് മർദനമേറ്റ കുട്ടിയുടെ വീടിന് അടുത്തുള്ള  വനിത ഹോസ്റ്റലിൽ  അർദ്ധ രാത്രി  എസ്.ഐ എത്തിയതാണ് കേസിന് ആധാരം. ഇത് കുട്ടിയുടെ കുടുംബം ചോദ്യം ചെയ്തു. പ്രകോപിതനായ എസ്.ഐ കുട്ടിയെ മർദിക്കുകയായിരുന്നു