'സമസ്തയുടെ പേരിൽ ശബ്ദസന്ദേശം അയക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'

പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സമസ്തയുടെ നേതൃത്വത്തില്‍ ചില അടിയൊഴുക്കുകള്‍ നടക്കുന്നുണ്ടെന്ന പ്രചാരണത്തിനെതിരെ സമസ്ത നേതൃത്വം രംഗത്ത്. സമസ്തയുടെ പൂര്‍വിക നിലപാടില്‍ മാറ്റമില്ലെന്ന ഒൗദ്യോഗിക വിശദീകരണം നല്‍കി അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തി. സമസ്തയുടെ പേരില്‍ ശബ്ദ സന്ദേശം അയക്കാനും രഹസ്യ പ്രചാരണം നടത്താനും ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ഇടതു സ്ഥാനാര്‍ഥി കെ.എസ് ഹംസക്ക് വോട്ടു തേടിയുളള സമസ്ത പ്രവര്‍ത്തകരുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് വിവാദമായത്. പിന്നാലെ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടിക്കോ അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്താനോ പ്രവര്‍ത്തിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. 

സംഘടനയുടെ പേരില്‍ ഒരു സ്ഥാനാര്‍ഥിക്കു വേണ്ടിയും ക്യാംപയിന്‍ നടത്താനുളള നീക്കം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്ന പേരില്‍ പ്രചരിക്കുന്ന ഫോണ്‍ ശബ്ദ സന്ദേശവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ഫേയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Malappuram samastha loksabha election 2024

Enter AMP Embedded Script