മലപ്പുറത്ത് പ്ലസ്​വണ്ണിന് അധിക സീറ്റ്; പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍

പത്താം ക്ലാസ് ഫലം വരുന്നതിനു പിന്നാലെ മലപ്പുറത്ത് എല്ലാ വര്‍ഷവും ഉയരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ മുന്‍കൂട്ടി അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍. എന്നാല്‍ അധിക സീറ്റുകളല്ല, ബാച്ചുകളാണ് ജില്ലയ്ക്ക് വേണ്ടതെന്ന ആവശ്യവും ശക്തമാണ്. 

എല്ലാ വര്‍ഷവും പത്താംക്ലാസ് ഫലം വരുന്നതിന് പിന്നാലെ മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമമാണ് ചര്‍ച്ചയാവാറുളളത്. ഇപ്രാവശ്യം സര്‍ക്കാര്‍ സ്കൂളുകളിലെ ബാച്ചുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും അധികസീറ്റ് അനുവദിക്കാനാണ് കഴിഞ്ഞ മന്ത്രിസഭയോഗം കൈക്കൊണ്ട  തീരുമാനം.  ജില്ലയിലെ 248 ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍  1065 പ്ലസ് വണ്‍ ബാച്ചുകളാണുളളത്. നിലവില്‍ 53,250 പ്ലസ് വണ്‍ സീറ്റുകളാണുളളത്. എന്നാല്‍ ജില്ലയില്‍ നിന്ന് ഈ വര്‍ഷം 79,730 കുട്ടികള്‍ പത്താം ക്ലാസായിട്ടുണ്ട്. ജില്ലയിലാകെ 85 സര്‍ക്കാര്‍ സ്കൂളുകളും 88 എയ്ഡഡ് സ്ഥാപനങ്ങളും  69 അണ്‍‌ എയ്ഡഡ് സ്കൂളുകളുമാണുളളത്. സര്‍ക്കാര്‍ സ്കൂളുകളിലെ ഒാരോ ബാച്ചിനൊപ്പവും 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടെ ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണം 50 ല്‍ നിന്ന് 65 ആയി ഉയരും.

ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണം 60 ഉം 65 ഉം ആക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന അഭിപ്രായവുമുണ്ട്. തെക്കന്‍ ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മലബാര്‍ ജില്ലകളിലെ സ്കൂളുകളിലേക്ക് മാറ്റണമെന്ന  ആവശ്യവും ഉയരുന്നുണ്ട്.  പത്താം ക്ലാസ് ഫലം  മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ അധിക സീറ്റുകള്‍ അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇപ്രാവശ്യം പത്താംക്ലാസ് പരീക്ഷാഫലം വരും മുന്‍പെ അധിക സീറ്റുകള്‍  നല്‍കാനുളള തീരുമാനമെടുത്തത്. സര്‍ക്കാര്‍ സ്കൂളുകളിലെ ബാച്ചുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും അധികസീറ്റ് അനുവദിക്കാനാണ് നിലവിലെ തീരുമാനം.  ജില്ലയിലെ 248 ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍  1065 പ്ലസ് വണ്‍ ബാച്ചുകളാണുളളത്. നിലവില്‍ 53,250 പ്ലസ് വണ്‍ സീറ്റുകളാണുളളത്. കഴിഞ്ഞ പ്രാവശ്യം ഹയര്‍സെക്കണ്ടറി പഠനത്തിന് യോഗ്യത നേടിയത് 77,827 പേരാണ്. അതായത് 24,577 പേര്‍ക്ക് തുടക്കത്തില്‍ അവസരമില്ലായിരുന്നു. ജില്ലയിലാകെ 85 സര്‍ക്കാര്‍ സ്കൂളുകളും 88 എയ്ഡഡ് സ്ഥാപനങ്ങളും  69 അണ്‍‌ എയ്ഡഡ് സ്കൂളുകളുമാണുളളത്. സര്‍ക്കാര്‍ ബാച്ചുകള്‍ക്കൊപ്പം 30 ശതമാനവും എയ്ഡഡ് ബാച്ചുകള്‍ക്കൊപ്പം 20 ശതമാനവും അധിക സീറ്റുകള്‍ അനുവദിക്കുന്നതോടെ മലപ്പുറത്ത് ഉന്നത പഠനത്തിനുളള അവസരമില്ലെന്ന പരാതി പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് കഴിഞ്ഞ വര്‍ഷവും വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.

Malappuram plus one seat

Enter AMP Embedded Script