കാറിന്റെ പിന്‍ചക്രം കയറിയിറങ്ങി; പരുക്കേല്‍ക്കാതെ യാത്രക്കാരന്‍; കാരണം ചൂണ്ടി പൊലീസ്

കാറിന്റെ പിന്‍ചക്രം കയറിയിറങ്ങിയിട്ടും പരുക്കേല്‍ക്കാതെ രക്ഷപെട്ട് ബൈക്ക് യാത്രക്കാരന്‍. മലപ്പുറം പൊലീസ് ആണ് ഇതിന്റെ വിഡിയോ പങ്കുവെച്ച് എത്തിയത്. ഹെല്‍മറ്റ് കൃത്യമായി ധരിച്ചിരുന്നത് ആണ് ഇയാള്‍ രക്ഷപെട്ടതിന്റെ പ്രധാന കാരണം എന്ന് പൊലീസ് പറയുന്നു. 

ചിന്‍സ്ട്രാപ്പ് മുറുക്കി ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാരന് ജീവന്‍ തിരികെ കിട്ടി എന്നാണ് മലപ്പുറം പൊലീസ് പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്. ഹെല്‍മറ്റ് ധരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇതൊന്ന് കാണണം എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെക്കുന്നത്. 

Enter AMP Embedded Script