വേനല്‍ കനത്തു; ആളൊഴിഞ്ഞ് വറ്റി വരണ്ട് കൂടല്‍ രാജഗിരി വെള്ളച്ചാട്ടം

rajagiri-water
SHARE

പത്തനംതിട്ട, അടൂര്‍ മേഖലയിലെ ഏക വെള്ളച്ചാട്ടവും വരണ്ടു. അടുത്ത കാലത്തൊന്നും ഒഴുക്ക് നിലയ്ക്കാതിരുന്ന  കൂടല്‍ രാജഗിരി വെള്ളച്ചാട്ടമാണ് വരണ്ടത്. എപ്പോഴും ആളുണ്ടായിരുന്ന അരുവി ഇതോടെ വിജനമായി.

ചുറ്റുമുള്ള മരങ്ങള്‍ക്കും കുറ്റിച്ചെടികള്‍ക്കും  ഇടയിലൂടെയാണ്  രാജഗിരി തോട്ടിലേക്ക് ഇറങ്ങേണ്ടത്.  ശാന്തമായ അന്തരീക്ഷം.. കുറ്റിക്കാട്ടിലെ പടവുകള്‍ ഇറങ്ങിച്ചെല്ലുമ്പോഴാണ് രാജഗിരി വെള്ളച്ചാട്ടം അല്ലെങ്കില്‍ എരപ്പക്കുഴി വെള്ളച്ചാട്ടം

ഇതാണ് ഇപ്പോഴത്തെ കാഴ്ച. . കോളജ് വിദ്യാര്‍ഥികളും മറ്റ് സഞ്ചാരികളും രാപ്പകല്‍ വ്യത്യാസമില്ലാതെ എത്തിയിരുന്ന വെള്ളച്ചാട്ടം ഒരു നീരുറവയായി മാറി. ഇടതടവില്ലാതെ വാഹനങ്ങള്‍ വന്നുപോയിരുന്ന ഇടം ശാന്തം. ഉള്ള വെള്ളം ഉപയോഗിക്കാന്‍ വരുന്ന ചുരുക്കം ചില നാട്ടുകാര്‍ മാത്രമാണുള്ളത്.  കള്ളിപ്പാറയില്‍ തുടങ്ങി രാജഗിരി എസ്റ്റേറ്റിലൂടെ  ഒഴുകിപത്തനാപുരത്ത് കല്ലയാറ്റിലാണ് രാജഗിരിത്തോട് ചേരുന്നത്. വിവാഹ ഫോട്ടോഗ്രഫര്‍മാരുടേയും  വ്ലോഗര്‍മാരുടേയും പ്രധാന ഇടം കൂടിയായിരുന്നു ഈ വെള്ളച്ചാട്ടം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മഴയുണ്ടായിരുന്നത് കൊണ്ട് വെള്ളച്ചാട്ടം വരണ്ടിട്ടില്ല. ഇനി വെള്ളമൊഴുകണമെങ്കില്‍ കനത്ത മഴ തുടങ്ങണം.

Pathanamthitta koodal rajagiri waterfalls

MORE IN KERALA
SHOW MORE