അർബുദബാധിതർക്ക് മുന്നിൽ പ്രതീക്ഷയുടെ വഴിവെളിച്ചമായി പുണ്യ

അര്‍ബുദം വന്നാല്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുന്നില്‍ പ്രതീക്ഷയോടെ ജ്വലിക്കുന്ന മെഴുകുതിരി നാളമാണ് കോഴിക്കോട് മീഞ്ചന്ത സ്വദേശിനി പുണ്യ. പന്ത്രണ്ടാം വയസില്‍ ബാധിച്ച ലുക്കീമിയയ്ക്ക് മുന്നില്‍ ഉരുകിത്തീരാതെ ജീവിതം കരുപ്പിടിപ്പിച്ച പുണ്യ, മെഴുകുതിരി നിര്‍മാണത്തിലൂടെ തന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. 

രോഗത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തിലാണ്  പുണ്യയ്ക്ക് ലുക്കീമിയ സ്ഥിരീകരിച്ചത്. വീട്ടുകാര്‍ പകച്ചുനിന്ന സമയം. പക്ഷെ ആ ചെറിയ പ്രായത്തിലും അവള്‍ തോറ്റില്ല . അസുഖം എന്തെന്ന് തിരിച്ചറിഞ്ഞ്  വെല്ലുവിളിയായി ഏറ്റെടുത്തു.

പുണ്യ ഉണ്ടാക്കുന്ന  മനോഹരമായ ഈ മെഴുകുതിരികള്‍  നിശ്ചദാര്‍ഢ്യത്തിന്റ തെളിവുകളാണ്.  ഇവയുടെ വില്‍പനയ്ക്കായി ഇന്‍സ്റ്റഗ്രാം പേജുണ്ട് . മേളകളിലെ വില്‍പന സാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ട്. പുണ്യ പകര്‍ന്ന ഈ തിരിനാളം പ്രതീക്ഷയുടേത് മാത്രമല്ല,ആത്മവിശ്വാസത്തിന്റേതുകൂടിയാണ്. അനേകം പേര്‍ക്ക് അത് വഴിവെളിച്ചമാകുമെന്നുറപ്പ് 

Enter AMP Embedded Script