വ്ളോഗ് ചെയ്യാനെത്തി, കാന്‍സര്‍ തിരിച്ചറിഞ്ഞു; അതിജീവന വഴികാട്ടി ഷീബ

അര്‍ബുദ ബോധവത്കരണ വീഡിയോ ചെയ്യാന്‍ കാന്‍സര്‍ ചികില്‍സാ വിദഗ്ധയെ കാണാന്‍ എത്തിയപ്പോഴാണ് വ്ളോഗറായ ഷീബ ബൈജു സ്വന്തം ശരീരം പേറുന്ന അര്‍ബുദ അണുക്കളെ തിരിച്ചറിഞ്ഞതും ചികില്‍സയിലൂടെ അതിജീവിച്ചതും. കഠിനമായ വേദനയിലൂടെ കടന്നു പോകുമ്പോഴും കേരളം മുഴുവന്‍ സഞ്ചരിച്ച് വീഡിയോ ചെയ്യുന്നതിലാണ് ഷീബയുടെ സന്തോഷം. ഇന്ന് ബോധവത്കണ സന്ദേശം നല്കി അര്‍ബുദ രോഗികളെ അതിജീവിക്കാന്‍ വഴി കാണിക്കുക കൂടിയാണ് ഷീബ. 

അര്‍ബുദത്തേക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി വ്ളോഗ് ചെയ്യാനെത്തിയപ്പോള്‍ ഷീബ അറിഞ്ഞിരുന്നില്ല അതേ അര്‍ബുദ അണുക്കള്‍ തന്റെ ശരീരത്തിലും വേരൂന്നിക്കഴിഞ്ഞെന്ന്. പിന്നെ സ്തനാര്‍ബുദ ചികില്‍സയുടെ കഠിന വഴികള്‍. ദുബായിലായിരുന്ന ഷീബ നാട്ടിലെത്തിയാണ് സര്‍ജറിയും റേഡിയേഷനും കീമോയുമൊക്കെ നേരിട്ടത്. 

റേഡിയേഷന്റെ പൊളളലും കീമോയുടെ ചൂടുമൊക്കെ മറികടക്കാനാണ്  വ്ളോഗിങ് പുനരാരംഭിച്ചത്.  കളരിപ്പയററിനേക്കുറിച്ചുളള വ്ളോഗ് പൂര്‍ത്തിയാക്കാനായത് ആത്മവിശ്വാസം നല്കി. ഭര്‍ത്താവ് ബൈജുവിന്റേയും കുടുംബാംഗങ്ങളുടേയും പിന്തുണ കരുത്തായി. പറയുന്നത് വെറും വാക്കല്ലെന്ന് ഷീബ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു

Enter AMP Embedded Script