100 വിദ്യാർഥികൾക്ക് സൈക്കിൾ; ചേർത്തുപിടിച്ച് മമ്മൂട്ടി; ജന്മദിനസമ്മാനം

സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യസംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നൂറു വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കിയത്. പ്രകൃതിസൗഹൃദ സഞ്ചാരമെന്ന ലക്ഷ്യത്തോടെ മൂന്നാഴ്ച മുന്‍പ് ആലപ്പുഴയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

സ്കൂളില്‍ പോകാന്‍ കിലോമീറ്ററുകള്‍ നടന്നുപോകുന്നവര്‍, സൈക്കിള്‍ വാങ്ങാന്‍ പണമില്ലാത്തവര്‍. കുട്ടികളുടെ ആഗ്രഹങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയായിരുന്നു നടന്‍ മമ്മൂട്ടി. അട്ടപ്പാടി കോട്ടത്തറ സ്കൂളിലെ രണ്ടു കുട്ടികളുടെ ആവശ്യം അറിഞ്ഞപ്പോഴാണ് സമൂഹത്തില്‍ ഇങ്ങനെയുളളവരെ കണ്ടെത്താനും ആദ്യഘട്ടമായി നൂറു സൈക്കിള്‍ നല്‍കാനും തീരുമാനിച്ചത്. മമ്മൂട്ടി തന്നെ നേതൃത്വം നൽകുന്ന ജീവകാരുണ്യസംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനാണ് ചുക്കാന്‍പിടിച്ചത്.

പാലക്കാട് ജില്ലാതല ഉദ്ഘാടനം അട്ടപ്പാടി കോട്ടത്തറ സ്കൂളില്‍ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍‌.ഷംസുദ്ദീന്‍ കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ച് നിര്‍വഹിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിതരണം പുനലൂര്‍ വാളക്കോട് എന്‍എസ്്്വി വൊക്കേഷനല്‍ ഹയര്‍സെക്കന്‍‍ഡറി സ്കൂളിലായിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ് സൈക്കിള്‍ വിതരണം നിര്‍വഹിച്ചു. മമ്മൂട്ടിയുടെ ജന്മദിനസമ്മാനമായാണ് പ്രകൃതിസൗഹൃദ സഞ്ചാരമെന്ന ലക്ഷ്യത്തോടെ പദ്ധതിക്ക് തുടക്കമിട്ടത്.