‘നീ നോക്കിക്കോ പടം വേറെ ലെവൽ വരും’; ഒടിടിക്ക് കൊടുക്കാതെ അന്ന് മമ്മൂട്ടി പറഞ്ഞത്..

തിയറ്ററുകൾ നിറച്ച് കോടികൾ വാരുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. വേറിട്ട കഥയും അവതരണവും തിയറ്ററിൽ തന്നെ സിനിമ കാണണം എന്ന അഭിപ്രായങ്ങളും നിറഞ്ഞതോടെ സിനിമ മികച്ച കലക്ഷനാണ് നേടുന്നത്. ഇക്കാര്യം മമ്മൂട്ടി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു എന്ന് പറയുകയാണ് താരത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട് ജിൻസ്. ഒടിടിയിൽ വമ്പൻ തുകയ്ക്ക് ഓഫർ വന്നിട്ടും െകാടുക്കാതെ തിയറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യാമെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. 

‘ഒടിടി റിലീസിന് റോഷാക്കിനു നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി, അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ.. ആ കണക്ക് കൂട്ടലുകൾ എത്ര കൃത്യമായിരുന്നു.’ റോബർട്ട് പറയുന്നു. കേരളത്തിൽനിന്നു മാത്രമായി മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 9.75 കോടിയാണ്.