സംവിധായകനായി ഫെഫ്‍കയില്‍ ഇനി മോഹന്‍ലാലും; അംഗത്വം സ്വീകരിച്ചു

മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയില്‍ അംഗമായി നടന്‍ മോഹന്‍ലാല്‍. എറണാകുളം രാജീവ് ഗന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  നടന്ന ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി സംഗമത്തിലാണ് മോഹന്‍ലാല്‍ അംഗത്വം സീകരിച്ചത്. 

ഫെഫ്കയുടെ ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഫെഫ്കയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നു എന്നും താരം കുറിച്ചു. ഫെഫ്കയുടെ ഐ.ഡി പങ്കുവെച്ചുകൊണ്ടാണ് താരത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

മോഹന്‍ലാല്‍ സംവിധായകന്‍ റോളില്‍ എത്തുന്ന ആദ്യ ചിത്രം ബറോസിന്‍റെ ഒരുക്കങ്ങള്‍‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയ വിദേശതാരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ബറോസ് വൈകാതെ തീയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷ.