‘ലക്കി സിങ്’; ആകാംക്ഷയേറ്റി മോൺസ്റ്റർ; വേറിട്ട കഥാപാത്രം; വിഡിയോ

ആകാംക്ഷ നിറച്ച് മോഹൻ‌ലാൽ–വൈശാഖ് ചിത്രം മോൺസ്റ്ററിന്റെ ട്രെയിലർ എത്തി. ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 

ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെ രചന. പുലിമുരുകന്റെ വമ്പന്‍ വിജയത്തിനു ശേഷം ആ ടീം വീണ്ടുമൊന്നിക്കുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം: ദീപക് ദേവ്. കലാസംവിധാനം: ഷാജി നടുവിൽ. ആക്‌ഷൻ: സ്റ്റണ്ട് സിൽവ. ഈ വർഷം ഫെബ്രുവരിയിൽ റിലീസിനെത്തിയ ആറാട്ടിനു ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ഒക്ടോബർ 21ന് ചിത്രം റിലീസിനെത്തുമെന്നാണ് സൂചന.