ലൂക്ക് ആന്റണി 45 ലക്ഷത്തിന് വാങ്ങിയ ദിലീപ്സ് ഹെവൻ; ഭീതിനിറച്ച വീട്; വിഡിയോ

ഒറ്റനോട്ടത്തിൽ തന്നെ ദുരൂഹത നിറയ്ക്കുന്ന ഭയം തോന്നിപ്പിക്കുന്ന ‘ദിലീപ്സ് ഹെവൻ’. മമ്മൂട്ടി ചിത്രം റോഷാക്കിന്റെ കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കാട്ടിനടുത്തുള്ള ഈ വീട്ടിലാണ്. 45 ലക്ഷം മുടക്കി ലൂക്ക് ആന്റണി വാങ്ങുന്ന ഈ വീട് ഉണ്ടാക്കിയ വിഡിയോ പങ്കിടുകയാണ് അണിയറപ്രവർത്തകർ. 

ആർട് ഡയറക്ടർ ഷാജി നടുവിലിന്റെയും പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണന്റെയും നേതൃത്വത്തിലാണ് ഈ സെറ്റ് അണിയറ പ്രവർത്തകർ കെട്ടിപ്പൊക്കിയത്. 

സിനിമയിൽ ഏറ്റവും കൂടുതൽ മുടക്കുവന്നതും ഈ സെറ്റ് നിര്‍മിക്കാനാണ്. യഥാർഥ വീടിന് സമാനമായ രീതിയിൽ വാർക്കയിൽ കെട്ടിപ്പൊക്കുകയായിരുന്നു ഈ മാളിക.ഷൂട്ടിങിനിടെ സിനിമയുടെ അണിയറ പ്രവർത്തകർ ഉറങ്ങാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചതും ഈ വീട് തന്നെയാണ്.