പഴുതടച്ച അന്വേഷണം; മാതൃകാപരമായ ശിക്ഷ ലഭിക്കണം; എല്ലാവർക്കും നന്ദി: സഹോദരൻ

കിരണ്‍കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ സഹോദരന്‍  വിജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.  മികച്ച അന്വേഷണ സംഘത്തിനൊപ്പം മികച്ച പ്രോസിക്യൂട്ടറെയും ലഭിച്ചു.

പഴുതടച്ച അന്വേഷണവും  വിചാരണയും നടന്നെന്നും  സര്‍ക്കാരിനോടും സമൂഹത്തോടും മാധ്യമങ്ങളോടും കടപ്പാടുണ്ടെന്നും വിജിത്ത് പറഞ്ഞു