`വര്‍ത്തമാനം` എഡിറ്ററെ കയ്യേറ്റം ചെയ്തെന്ന പരാതി; നടപടിയില്ല

യാത്രയ്ക്കായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ `വര്‍ത്തമാനം` എഡിറ്റര്‍ വി.കെ ആസഫലിയെ പൊലീസുകാര്‍ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ നടപടിയില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ കാര്യമെന്തെന്ന് പോലും ആരും അന്വേഷിച്ചിട്ടില്ലെന്ന് ആസഫലി പറഞ്ഞു ചൊവ്വാഴ്ച ഉച്ചയ്ക്ക് ട്രെയിനില്‍ കോഴിക്കോട്ടേക്ക് പോരാന്‍ എത്തിയപ്പോഴായിരുന്നു പൊലീസിന്റ മോശമായ ഇടപെടല്‍. ട്രെയിന്‍ എത്തിച്ചേരുന്ന പ്ലാറ്റ് ഫോമിലേക്ക്  നടന്നുപോകവെ തടഞ്ഞുനിര്‍ത്തിയ പൊലീസ് െഎഡന്റിന്റികാര്‍ഡ് ആവശ്യപ്പെട്ടു. സംശയം പ്രകടിപ്പിച്ചപ്പോള്‍ കയ്യേറ്റം ചെയ്തെന്ന് ആസഫലി പറയുന്നു 

സ്റ്റേഷനില്‍ എത്തിച്ചശേഷം അതിലും മോശമായി ആയിരുന്നു പെരുമാറ്റം .മാധ്യമപ്രവര്‍ത്തകനെന്ന് അറിഞ്ഞതോടെ അസഭ്യവര്‍ഷമായി. ഏറെനേരം കസ്റ്റ‍ഡിയില്‍ തുടരേണ്ടി വന്ന ആസഫിന് ട്രെയിന്‍ നഷ്ടമായി. വിട്ടയച്ചശേഷം ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ആസഫലി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയായിരുന്നു.