എ.എ.റഹീമിന് കോവിഡ് സ്ഥിരീകരിച്ചു

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതിന് ശേഷം നടത്തിയ പരിശോധനയിലാണ് റഹീമിനും ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. റഹീം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

കുറിപ്പ് ഇങ്ങനെ: ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആണ്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു. കുടുംബവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.അമൃതയ്ക്കും ഗുൽമോഹറിനും പോസിറ്റിവ് ആണ്. ഗുൽനാറിന് നെഗറ്റീവും.

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളോട് അടുത്തിടപെട്ടവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.