‘ഡിഫി അഖിലേന്ത്യ പ്രസിഡന്‍റെ വളഞ്ഞ നട്ടെല്ല് നിവര്‍ത്താന്‍ പണം തരാം’; റഹീമിന് മറുപടി

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചതിലൂടെ മാത്യു കുഴല്‍നാടന്‍ ശ്രദ്ധ കിട്ടാനുള്ള ശ്രമമാണ് നടത്തിയതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം ആരോപിച്ചിരുന്നു. മാത്യു കുഴല്‍നാടന്  അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോ ഉണ്ടെന്നും ചികിത്സവേണ്ടിവരുമെന്നും റഹീം പറഞ്ഞു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ , മാത്യുവിനെതിരെ പ്രതികരിക്കാനെങ്കിലും അങ്ങ് നാവുതിർത്തല്ലോ ,സന്തോഷായെന്നും  ഓച്ഛാനിച്ചു നിന്ന് വളഞ്ഞ് പോയ നട്ടെല്ല് നിവർത്താനുള്ള പണം യൂത്ത് കോൺഗ്രസ്സ് തരുമെന്നും രാഹുല്‍ പറയുന്നു.

കുറിപ്പ്

ശ്രീ റഹീം.മാത്യുവിനെതിരെ പ്രതികരിക്കാനെങ്കിലും അങ്ങ് നാവുതിർത്തല്ലോ! സന്തോഷായി....ഡിഫിഡെ പ്രതികരണം വരുന്നതും പിണറായി സാർ സത്യം പറയുന്നതും ഒരു പോലെ അപൂർവ്വമാണല്ലോ....അത്പോട്ടെ. പറഞ്ഞ് വന്നത്.സർക്കാർ എന്ത് തോന്നിവാസം കാണിച്ചാലും 'ഓ വിജയാമ്പ്റ' എന്ന് വിളിച്ച് ഓച്ഛാനിച്ചു നിന്ന് വളഞ്ഞ് പോയ നട്ടെല്ല് നിവർത്താനുള്ള പണം യൂത്ത് കോൺഗ്രസ്സ് തരാം ഡിഫി അഖിലേന്ത്യ പ്രസിഡന്റെ!