‘മകന്റെ ഡാന്‍സ് കണ്ട് ജീവിച്ചിരിക്കുന്ന ആ നേതാവിന് രോമാഞ്ചം വന്നുകാണും’: പരിഹസിച്ച് റഹീം

കാവിക്കൊടി വീശിയുള്ള അനില്‍ ആന്റണിയുടെ ഡാന്‍സ് കണ്ടിട്ട് പിതാവ് എ.കെ.ആന്റണിക്ക് രോമം എഴുന്നേറ്റ് നിന്നുകാണുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് എഎ റഹീം എം.പിയുടെ രൂക്ഷ പരിഹാസം. പത്തനംതിട്ടയില്‍ നിന്നും പുറത്തുവന്ന അനിലിന്റെ പ്രചാരണദൃശ്യങ്ങള്‍ ഉയര്‍ത്തിയാണ് റഹീമിന്റെ നീക്കം.  

‘മകന്റെ കാവിക്കൊടിയെല്ലാം പറപ്പിച്ചുള്ള ഡാന്‍സ് കണ്ടിട്ട് ഇന്ന് ജീവിച്ചിരിക്കുന്ന സമുന്നതനായ നേതാവിന് രോമാഞ്ചമുണ്ടായിക്കാണുമല്ലോ..ആ അച്ഛനും അമ്മയും എത്ര കൃതാര്‍ത്ഥരായി കാണും. ഒരു കാര്യം ഉറപ്പാണ്, കോണ്‍ഗ്രസ് വളരെ ജെന്‍ഡര്‍ ഇക്വാലിറ്റി കാത്തു സൂക്ഷിക്കുന്ന പാര്‍ട്ടിയാണെന്നും റഹീം പറഞ്ഞു. ആദ്യം കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മകന്‍ ബിജെപിയിലേക്ക് പോയി, പിന്നാലെ മുതിര്‍ന്ന നേതാവിന്റെ മകള്‍ പോയി, അടുത്ത ഊഴം ആരുടേയോ മകനാണെന്നും അനിലിന്റെയും പത്മജയുടെയും ബിജെപി പ്രവേശം ചൂണ്ടിക്കാട്ടി റഹീം പറയുന്നു.  വര്‍ഗീയതയുടെ മുഖമായി കോണ്‍ഗ്രസ് മാറിയെന്നും കോണ്‍ഗ്രസിന്റെ മതനിരപേക്ഷമുഖം വികൃതമായിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

AA Rahim comments on Anil Antony’s bjp campaign 

Enter AMP Embedded Script