കാലുപിടിപ്പിച്ചത് ഭീഷണിപ്പെടുത്തി; ഇതുവരെ പുറത്തുവരാതിരുന്നത് ഭയംകൊണ്ട്: വിദ്യാർഥി

ലഹരിമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥി സനദ്. കാലുപിടിച്ചതല്ല, പിടിപ്പിച്ചതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. ഭയം ഉണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെയും പുറത്തേക്ക് വരാതിരുന്നതെന്നും സനദ് പറയുന്നു. 

കോളജില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞു. കേസ് ഒഴിവാക്കാന്‍ പറയുന്നത് പോലെ  ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതൊക്കെ കൊണ്ടാണ് മറ്റ് മാര്‍ഗമില്ലാതെ കാലുപിടിക്കേണ്ടി വന്നതെന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സനദ് പറയുന്നു.  

കോളജിന്‍റെ ഭാഗത്തുനിന്ന് ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നു. വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഇതാണ് MSF അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതികരിക്കാന്‍ കാരണം. ഗുരുത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത് ഞെട്ടലുളവാക്കി.  വിദ്യാര്‍ഥിയുടെ ബന്ധുക്കളും MSF നേതാക്കളും വിളിച്ച് കോളജ് അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെളിയിക്കണം. CCTV ദൃശ്യങ്ങള്‍ ലഭ്യമാക്കണം. തകരാര്‍ ആണെന്നത് തെറ്റാണെന്നും സനദ് ആരോപിക്കുന്നു.