കരാറുകാർക്കെതിരെ കേസെടുക്കണം; നിര്‍മാണം നിര്‍ത്തണം: രാജ്മോൻ ഉണ്ണിത്താൻ

കാസർകോട് പെരിയയിൽ ദേശീയപാത മേൽപാലം തകർന്നതില്‍ കരാറുകാർക്കെതിരെ കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കമ്പനി അധികൃതര്‍ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തണം. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണം. പാലം നിർമാണം ഉടന്‍ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. മേൽപ്പാലം തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ മനോരമന്യൂസിന് ലഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

Kasargod overbridge collapse: Rajmohan unnithan MP demands action against contractor