ജനൽ കമ്പിയിൽ കഴുത്ത് കുടുങ്ങി പൂച്ച; രക്ഷകരായി ഫയർഫോഴ്സ്

വീടിന്റെ ജനലഴിയിൽ തല കുടുങ്ങിപ്പോയ പൂച്ചയ്ക്ക് രക്ഷകരായി അഗ്നിശമന സേന. കാസർകോട് പുല്ലൂരാണ് സംഭവം. പതിവുപോലെ അടുക്കളയിൽ അതിക്രമിച്ച് കടന്ന് ഭക്ഷണം അകത്താക്കി മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പൂച്ച കുടുങ്ങിയത്. അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ടതോടെ വീട്ടുകാർ ഓടിയെത്തി. വെപ്രാളത്തിൽ ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജനലിൽ കുടുങ്ങുകയായിരുന്നു. 

വീട്ടുകാർ പഠിച്ച പണിയെല്ലാം നോക്കിയിട്ടും രക്ഷപെടുത്താൻ കഴിയാതെ വന്നതോടെയാണ് കാഞ്ഞങ്ങാട്ടെ അഗ്നിശമന സേനയെ വിവരം അറിയിച്ചത്. സേനയെത്തി ഹൈഡ്രോളിക് സ്പ്രെഡർ മെഷീൻ കൊണ്ട് ജനലഴി അകത്തി പൂച്ചയെ രക്ഷിച്ചു.