കാണാതായ യുവാവിനെ തിരഞ്ഞ് തിരികെ കയറി; രക്ഷാപ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

രാമകൃഷ്ണൻ നീന്തൽ പരിശീലിപ്പിക്കുന്നതിനിടയിൽ (ഫയൽ ചിത്രം

പുഴയിൽ മുങ്ങിപ്പോയ യുവാവിനെ തിരഞ്ഞ് തിരികെ കരയിലെത്തിയ രക്ഷാപ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. മുതലിയാർ തെരുവ് രാമകൃഷ്ണനാണ് മരിച്ചത്. ഷൊർണൂർ നഗരസഭയിലെ മുൻ കൗൺസിലറാണ്. പുഴയിലും കുളത്തിലുമായി മുങ്ങിപ്പോയ 28 ലേറെപ്പേരുടെ ജീവൻ രക്ഷിച്ചയാളാണ് രാമകൃഷ്ണൻ. ആയിരത്തോളം പേരെ നീന്തൽ പഠിപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

വെട്ടിക്കാട്ടിരി മത്സ്യമാർക്കറ്റിലെ തൊഴിലാളി ചെറുതുരുത്തി സ്വദേശി ഫൈസലിനെ കാണാതായ വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർക്കൊപ്പം തിരച്ചിലിന് ഇറങ്ങിയതായിരുന്നു രാമകൃഷ്ണൻ. തിരികെ കരയിൽ കയറിയതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സേനാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പുഴയിൽ മുങ്ങിപ്പോയ യുവാവിനെ കണ്ടെത്താനായില്ല.

rescue man dies after search for man in shornur