പിറവത്തെ കള്ളനോട്ട് വേട്ട; അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്

പിറവം ഇലഞ്ഞിയിലെ കള്ളനോട്ട് വേട്ടയിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്. പ്രതികൾക്ക് അയൽ സംസ്ഥാങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും. ഒരു വർഷത്തിനിടെ 15 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.

ഇത്രവിപുലമായ രീതിയിൽ കള്ളനോട്ടുകൾ അച്ചടിക്കുന്ന കേന്ദ്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെനാണു അന്വേഷണ ഏജൻസികൾ ഒരേ സ്വരത്തിൽ പറയുന്നത്. ഒറിജിനലിനൊപ്പം നിൽക്കുന്ന നോട്ടുകൾ പ്രിന്റ് ചെയ്യാൻ എല്ലാ സംവിധാനങ്ങളും ആഡംബര വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

5 പ്രിന്ററുകൾ, ഫോട്ടോസ്റ്റാtt മെഷിൻ, സ്ക്രീൻ പ്രിന്റിങ് മെഷിൻ, നോട്ടെണ്ണുന്ന മെഷിൻ, മഷി, പേപ്പറുകൾ, തുടങ്ങി വിപുലമായ സംവിധാനങ്ങൾ. ഏഴു പേരാണ് അറസ്റ്റിലായത്. ഇവർ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുള്ളവരാണ്. കള്ളനോട്ടുകൾ സംസ്ഥാനത്തിനു പുറത്തും വിതരണം ചെയ്തിട്ടുണ്ട് എന്നാണ് പ്രതികൾ മൊഴി നൽകിയത്.

അതിനാൽ  അയൽ സംസ്ഥാനങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി പ്രതികൾക്ക് ബന്ധം ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്. പണം കൈപ്പറ്റിയവരിൽ  ദേശ വിരുദ്ധ ശക്തികൾ ഉണ്ടോ എന്നും തീവ്രവാദ വിരുദ്ധ സേന  പരിശോധിക്കുകയാണ്  . ഈ സാഹചര്യത്തിലാണ് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. 4 മാസമായി പ്രതികൾ വാടക വീട്ടിൽ താമസിച്ചിരുന്നതായും പൊലിസ് പറയുന്നു