ശൈലജ ടീച്ചർ ജനങ്ങൾക്കിടയിലെ വികാരം; ഇത് നെറികേട്: മാലാ പാർവതി

രണ്ടാം പിണറായി മന്ത്രിസഭയിൽ സഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി രംഗത്തുവന്നു. ശൈലജ ടീച്ചർ ഇല്ലെങ്കിൽ.. അത് നെറികേടാണെന്ന് മാലാ പാർവതി പ്രതികരിച്ചു.

‘മന്ത്രിസഭയിൽ പുതിയ ആൾക്കാർ നല്ലതല്ല എന്നല്ല. കഴിവുള്ളവർ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചർ ജനങ്ങൾക്കിടയിൽ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്.  ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവർക്ക് ചിലപ്പോൾ ബോദ്ധ്യപ്പെടില്ല.’

‘ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നു.. ആരോഗ്യ പ്രതിസന്ധിയിൽ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ.. മന്ത്രിയാക്കണം എന്ന് പറയാൻ ജനാധിപത്യത്തിൽ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.’–മാലാ പാർവതി പറഞ്ഞു.