'പ്രിയപ്പെട്ട ലിനിയു‌‌ടെ മക്കള്‍ സ്കൂളിലേക്ക്'; സന്തോഷം പങ്കിട്ട് കെ.കെ ശൈലജ; ഹൃദ്യം

കോവിഡ് മഹാമാരി കവര്‍ന്നെ‌ടുത്ത രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലെത്തിയിരിക്കുകയാണഅ. പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളിലേക്ക് പോകുന്ന സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇരുവരുടെയും ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷം അറിയിച്ചത്.‌‌

'പ്രിയപ്പെട്ട ലിനിയു‌‌ട‌െ മക്കള്‍ സ്കൂളിലേക്ക്...പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളിലേക്കെത്തുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍...'. കെ.കെ ശൈലജ കുറിച്ചു. ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവരുടെ ചിത്രമാണ് പങ്കിട്ടത്. 

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരിക്കെയാണ് ലിനി നിപയ്ക്ക് കീഴടങ്ങുന്നത്. നിപ ബാധിതരെ ശ്രുശ്രുഷിക്കുന്നതിനിടെയാണ് ലിനിക്ക് രോഗം സ്ഥിരീകരിക്കുന്നതും മരണത്തിനു കീഴടങ്ങുന്നതും. ലിനിയെ മലയാളികള്‍ മാലാഖയായിട്ടാണ് ഓര്‍ക്കുന്നത്.