പി.പി.ഇ കിറ്റ് വാങ്ങിയതില്‍ കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ്‌

കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ്. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ കോടികളുടെ  അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്നു ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ഡിസംബര്‍ മാസം എട്ടിനു ഹാജരാകണമെന്നു ചൂണ്ടികാട്ടിയാണ് കെ.കെ.ശൈലജയ്ക്ക് നോട്ടിസ് അയച്ചത്. അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജന്‍ ഖോബ്രഗഡേ, കെ.എം.എസ്.സി.എല്‍ എംഡിയായിരുന്ന നവജോത് ഖോസ, ബാലമുരളി, എം.ഡി ദിലീപ് അടക്കമുള്ള 12 പേര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ പിപിഇ കിറ്റിനു ദൗര്‍ലഭ്യം നേരിട്ടതിനാല്‍ കിട്ടാവുന്നിടത്തെല്ലാം വാങ്ങിയതിനാലാണ് കൂടുതല്‍ പണം നല്‍കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കുറഞ്ഞ തുക ക്വാട്ട് നല്‍കിയ കമ്പനിയെ ഒഴിവാക്കിയാണ് കൂടുതല്‍ തുകയ്ക്ക് വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. വീണാ എസ്.നായരുള്‍പ്പെടെയുള്ളവരാണ് പരാതിക്കാര്‍.

Lokayukta notice to Former health minister KK Shailaja over ppe kit purchase