റോഷൻ റോയിക്കു വേണ്ടി കണ്ണൂർ നേതാക്കൾ; ചരടുവലി തുടങ്ങി

റാന്നിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ റോഷൻ റോയി മാത്യുവിനു വേണ്ടി കണ്ണൂർ നേതാക്കൾ ചരടുവലി തുടങ്ങി. ഡിവൈഎഫ്ഐയിൽ സഹഭാരവാഹിളായിരുന്ന എ.എൻ.ഷംസീർ, ടി.വി.രാജേഷ് അടക്കമുള്ളവരാണ് റോഷനു 

വേണ്ടി രംഗത്തുള്ളത്. സ്ഥാനാർഥി നിർണയത്തിനു മുൻപുള്ള പശ്ചാത്തല അന്വേഷണം റോഷന്റെ കാര്യത്തിൽ പാർട്ടി നടത്തിയതായാണ് സൂചന. 

സി.പി.എം സീറ്റായ റാന്നി കേരളാകോണ്‍ഗ്രസ് എമ്മിന് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് ജില്ലാ സെക്രട്ടറിയേറ്റിന്. റാന്നിയില്‍ നിന്ന് അഞ്ചുവട്ടം എം.എല്‍.എ ആയ രാജു എബ്രാഹാമിന് ആറാമതൊരുവസരംകൂടി നല്‍കണമോ എന്നകാര്യത്തിലാണ് അനിശ്ചിതത്വം. ഈ സാഹചര്യത്തിലാണ് റോഷൻ റോയി 

മാത്യുവിന്റെ പേര് സജീവമായി പരിഗണിക്കുന്നത്. റാന്നി സീറ്റിൽ ജയ സാധ്യത വർധിച്ചെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിന്. ആറന്മുളയുടെ കാര്യത്തില്‍ പറഞ്ഞു േകൾക്കുന്ന പേരുകൾക്ക് പകരം പുതിയവ രൂപപ്പെടാനാണ് സാധ്യത. ആറന്മുളയും വിജയിക്കാൻ കഴിയുന്ന മണ്ഡലമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

ജില്ലയിലെ പ്രമുഖരുമായും വിവിധ ജനവിഭാഗങ്ങളുമായും കെ.സുരന്ദ്രൻ ഇന്ന് കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കാര്യത്തിലെ അന്തിമ തീരുമാനം.