ഒന്നും പറയാതെ ഹൈറേഞ്ച് സംരക്ഷണ സമിതി; ഇടുക്കിയിൽ നിര്‍ണായകം

നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതി. എന്നാൽ ഭൂപ്രശ്നവും ബഫർസോൺ 

നിർണയവും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കൺവീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന് ഇടുക്കിയിലെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ച സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ സമിതിയുടെ നിലപാട് ഇടുക്കി മണ്ഡലത്തിലെ വിധി നിർണായിക്കുന്നതായിരുന്നു. അന്ന് സമിതി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ ഇടുക്കിയില്‍ 30 വർഷത്തിന് ശേഷം കോൺഗ്രസ് പരാജയമറിഞ്ഞു. എന്നാൽ ഇക്കുറി ആരെയും പിന്തുണയ്ക്കില്ലെന്നാണ് സമിതിയുടെ 

തീരുമാനം .പലവിഷയങ്ങളിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ സമ്മർദ ശക്തിയായി സമിതി നിലകൊള്ളുമെന്നും വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ തദ്ദേശ 

തിരഞ്ഞെടുപ്പിലും പക്ഷം ചേരാതെ നിന്ന നിലപാട് സമിതിയുടെ പിന്നോട്ട് പോക്കിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.