താത്തൂര്‍പൊയിൽ നിലനിര്‍ത്തി യുഡിഎഫ്; ഭരണപ്രതിസന്ധി ഒഴിഞ്ഞു

കോഴിക്കോട് മാവൂര്‍ പഞ്ചായത്തില്‍ താത്തൂര്‍പൊയില്‍ വാര്‍ഡ് നിലനിര്‍ത്തിയതോടെ യുഡിഎഫിന്റെ ഭരണപ്രതിസന്ധി ഒഴിഞ്ഞു. പതിനെട്ടംഗ ഭരണസമിതിയില്‍ 10 അംഗങ്ങളുടെ പിന്‍ബലത്തില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാനായി. 

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച താത്തൂര്‍പൊയില്‍ വാര്‍ഡില്‍ യുഡിഎഫിന്റെ വാസന്തി വിജയന്‍‍ 27 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു,ഇതോടെ ഭരണസമിതിയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പായി,ഇടത് സ്ഥാനാര്‍ഥി ജയിച്ചിരുന്നെങ്കില്‍ മുന്നണികളുടെ അംഗബലം തുല്യമാവുകയും ഭരണപ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമായിരുന്നു,നിലവില്‍ യുഡിഎഫിലെ ധാരണപ്രകാരം ലീഗ് അംഗമാണ് പഞ്ചായത്ത് പ്രസിഡന്റ്,ഒന്നരവര്‍ഷത്തിന് ശേഷം ആര്‍എംപിക്ക് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നാണ് വ്യവസ്ഥ.അതിന് ശേഷം അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം കിട്ടും,മുന്നണിക്കുള്ളിലെ ഈ ധാരണ നടപ്പാവണമെങ്കില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം കിട്ടണമായിരുന്നു,ഭൂരിപക്ഷം കുറഞ്ഞെങ്കിലും വാസന്തിവിജയന്‍റെ ജയം യുഡിഎഫിന് ആശ്വാസമാണ്

കഴിഞ്ഞ  തവണ  നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുത്ത വാര്‍ഡില്‍ ഭൂരിപക്ഷം കുറഞ്ഞത് ലീഗ് അടിവലിച്ചതാണെന്ന ആരോപണം ശക്തമാണ്,വാര്‍ഡില്‍ ബിജെപിക്ക് ബ്ലോക്ക് ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ കിട്ടിയ 140 വോട്ട് ഇത്തവണ 31 ആയി കുറഞ്ഞതും അട്ടിമറിയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം