ലോക്ഡൗണില്‍ നേരംപോക്കിനായി കൃഷി തുടങ്ങി; മികച്ച വിളവ്; ഫ്ലാറ്റിലെ കൃഷി വിപ്ലവം

പഴം പച്ചക്കറി ഉല്‍പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ  താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത്   നേരം പോക്കിന് തുടങ്ങിയ  ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള  ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്‍. 

പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ് കൃഷി. ചാണകവും, വേപ്പിന്‍ പിണ്ണാക്കും, എല്ലു പൊടിയുമാണ് വളം. തക്കാളി, കോവക്ക, പയര്‍, തുടങ്ങിവയെല്ലാം ഇവിടെ ലഭ്യമാണ്. വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും വില്‍പ്പന നടത്തുന്നത് ഫ്ലാറ്റിലുള്ളവര്‍ക്ക് മാത്രമാണ്. ഫ്ലാറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മുതല്‍ സെക്യൂരിറ്റി വരെയുള്ളവരുടെ, കൂട്ടായ്മയുടെ വിജയമാണ് ഈ  തോട്ടം.  

രാസവളമുപയോഗിക്കാതെ കൃഷി ചെയ്യുന്നത് കൊണ്ട് പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ആവശ്യക്കാരേറെയുമാണ്. തെങ്ങും പ്ലാവും നട്ട് തോട്ടം ഇനിയും വലുതാക്കാനുള്ള ആലോചനയിലാണ് അസോസിയേഷന്‍.