ഫ്ലൈ ഓവര്‍; ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി; മൂന്നാറിന്‍റെ കുരുക്ക് അഴിയും

മൂന്നാറിന്‍റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന ഫ്ലൈഓവര്‍ നിർമാണത്തിന്റെ  ആദ്യഘട്ട  പരിശോധനകള്‍ പൂർത്തിയാക്കി.   63 കോടി രൂപയാണ്  പദ്ധതി ചിലവ്. പദ്ധതി യാഥാർഥ്യമായാൽ മൂന്നാറിന്റെ ഗതാഗത കുരുക്കഴിയും. 

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മൂന്നാറിലെ ഗതാഗതക്കുരുക്കിനടക്കം പരിഹാരം കാണാന്‍ കഴിയുന്ന മൂന്നാര്‍ -ഫ്ലൈ ഓവര്‍ പദ്ധതി യാഥാര്‍ത്യമാവുകയാണ്. രണ്ടായിരത്തി പതിനെട്ടിലാണ് കിഫ്ബി പദ്ധതിയില്‍ ഉല്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മൂന്നാറില്‍ ഫ്ലൈ ഓവര്‍ പദ്ധതി പ്രഖ്യാപിച്ചത്. പഴയമൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി റോഡിനെ ബന്ധിപ്പിക്കുന്നതും, മാട്ടുപ്പെട്ടി റോഡില്‍ നിന്ന്  മറയൂരിലേയ്ക്കുള്ള റോഡുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ രണ്ട് ഫ്ലൈ ഓവറാണ് നിര്‍മ്മിക്കുന്നത്. മാട്ടുപ്പെട്ടി റോഡുമായി ബന്ധിപ്പിക്കുന്നതിന് 320 മീറ്റര്‍ നീളവും. മറയൂര്‍ റോഡുമായി ബന്ധിപ്പിക്കുന്നതിന് 359 മീറ്റര്‍ നീളവുമാണ് ഉള്ളത്.  പതിനഞ്ച് മീറ്റര്‍ വീതിയിലായിരിക്കും  നിര്‍മ്മാണം. 

പദ്ധതിയുടെ പ്രാരംഭ നടപടികളുടെ  ഭാഗമായി കിഫ്ബി അധിക്രതര്‍ മൂന്നാറിലെത്തി പരിശോധനകള്‍ നടത്തി.