മൂന്നാറിൽ റിസോർട്ടിന് നിക്ഷേപം നടത്തി; നിയമനൂലാമാലകൾ; നഷ്ടപ്പെട്ടത് 4 കോടി

നിക്ഷേപ സൗഹൃദമെന്ന സർക്കാർ വാക്ക് കേട്ട് മൂന്നാറിൽ റിസോർട്ടിന് നാലുകോടി ചെലവിട്ട് വഴിയാധാരമായിരിക്കുകയാണ് അടൂർ സ്വദേശി അനസും മൂന്ന് സുഹൃത്തുക്കളും. 2006 ൽ റിസോർട്ടിന്റെ നിർമാണം തുടങ്ങിയെങ്കിലും പുതിയ നിയമം വന്നതോടെ പാതിവഴിയിയിൽ പഞ്ചായത്ത് സ്റ്റേ ചെയ്തു. വായ്പ നൽകിയ ബാങ്ക് ജപ്തി നടപടികളിലേക്കും കടന്നു.

മുഖ്യമന്ത്രിയോട് ഒരു സംരംഭകന്‍റെ അവസാന അഭ്യര്‍ഥനയാണ്. അടൂര്‍ കോട്ടമുകള്‍ സ്വദേശി അനസിന് സൗദി അറേബ്യയിലായിരുന്നു ജോലി. വ്യവസായ സൗഹൃദകേരളമെന്ന് കേട്ടാണ് തിരിച്ചെത്തി മൂന്നാറില്‍ റിസോര്‍ട്ട് പണിയാല്‍ പദ്ധതിയിട്ടത്. മൂന്ന് സുഹൃത്തുക്കളേയും കൂടെക്കൂട്ടി ദേവികുളം  ആനവിരട്ടി വില്ലേജില്‍ 78 സെന്‍റ് സ്ഥലം വാങ്ങി റിസോര്‍ട്ടിന്‍റെ പണി തുടങ്ങിയത്. 2016ല്‍ എല്ലാ അനുമതിയോടെയും പണി തുടങ്ങി. ഉദ്ഘാടനത്തിന് രണ്ട് മാസം മുന്‍് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി. കലക്ടറുടെ നിരാക്ഷേപ പത്രം ഇല്ല എന്നതായിരുന്നു കാരണം. 2016ല്‍ പണി തുടങ്ങുമ്പോള്‍ അത്തരമൊരു നിയമം ഇല്ലായിരുന്നു. 2018ല്‍ ദേവികുളം സംബ്കലക്ടറുടെ നിര്‍ദേശം വന്നതോടെയാണ് പണി മുടങ്ങിയത്. പണി പാതി വഴിയില്‍ മുടങ്ങിയിട്ട് നാല് വര്‍ഷമായി. നാലുകോടി ചെലവിട്ടു. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തു. വായ്പ നല്‍കിയ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുന്നുവെന്ന് അനസ് പറയുന്നു.

ഹൈക്കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. കോടതി പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. 2016ല്‍ നിര്‍മാണ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും 2018ല്‍ നിര്‍ന്ധമാക്കിയതോടെയാണ് പണിക്ക് സ്റ്റേനല്‍കിയതെന്നും സെക്രട്ടറി വിശദീകരണം നല്‍കി. വീണ്ടും കോടതി കയറി ഇറങ്ങാനുള്ള പണമില്ലെന്ന് അനസ് പറയുന്നു. അറ്റ കയ്ക്കാണ് ജീവനൊടുക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ചത്.