മൂന്നാർ ടൗണിൽ സിപിഐ-കോൺഗ്രസ് സംഘർഷം; 35 പേർക്കെതിരെ കേസ്

മൂന്നാർ ടൗണിലുണ്ടായ സിപിഐ-കോൺഗ്രസ് സംഘർഷത്തിൽ പ്രമുഖ നേതാക്കൾ‍ ഉൾപ്പടെ 35 പേർക്കെതിരെ  പൊലീസ് കേസെടുത്തു. ഒരാൾ‍ അറസ്റ്റിലായി. ആക്രമണത്തിൽ പങ്കെടുത്തവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

സിപിഐ പഞ്ചായത്ത് അംഗം കോൺഗ്രസിലേക്ക് മാറിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് മൂന്നാറിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കളടക്കം 35 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി സംഘംചേരൽ, അടിപിടി നടത്തുക, മാരകായുധം കൈവശം വെയ്ക്കുക, പൊതുഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഒരുമാസം മുൻപ് സിപിഐയുമായി ഇടഞ്ഞ പഞ്ചായത്ത് അംഗം കോൺഗ്രസിലേക്ക് പോയിരുന്നു. നേതാക്കളടക്കം ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ തുടർച്ചയെന്നോണമാണ് സംഘർഷമുണ്ടായത്. 

CPI-Congress Clash in Munnar Town; Case against 35 people