മുടിക്കുത്തിൽ പിടുത്തമിട്ട് പുലി; കുതറി ഓടി ഷീല; അത്ഭുതരക്ഷ

മൂന്നാറിൽ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീകൾക്കു നേരെ പുലി ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഷീല ഷാജിയാണ് പുലിയുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപെട്ടത്.

പഴയ മൂന്നാറിൽ ചെക്ക് ഡാം നിർമാണത്തിനായി കല്ലെടുക്കാൻ സമീപത്തെ ടാങ്കിനടുത്തേക്ക് പോയപ്പോഴാണ് പുലി ആക്രമിച്ചത്. പുലിയുടെ മുന്നിൽ പെട്ടു പോയ തൊഴിലാളികൾ പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. മുടിക്കുത്തിൽ പിടുത്തമിട്ടെങ്കിലും ഷീല കുതറി ഓടി.

ഭയന്നു തളർന്നുവീണ ഷീലയെ സഹപ്രവർത്തകർ ഉടൻ തന്നെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  തലയ്ക്കു പിന്നിൽ നഖം കൊണ്ട് പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.