മഞ്ജു വാര്യർക്ക് 'ഇലക്ട്രിക് പോസ്റ്റി'ലെന്താ കാര്യം? അക്കഥ കെഎസ്ഇബി പറയും

മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യർക്കും കവി യൂസഫലി കേച്ചേരിക്കും വളരെ വ്യത്യസ്തമായ സമ്മാനം നൽകിയിരിക്കുകയാണ് കെഎസ്ഇബി. ട്രാൻസ്ഫോമറിലെ എബി(എയർ ബ്ലാസ്റ്റ് സർക്കിൾ ബ്രേക്കർ) സ്വിച്ചുകൾക്ക് ഇരുവരുടെയും പേര് നൽകിയാണ് കെഎസ്ഇബിയുടെ ആദരം.

കേച്ചേരി സെന്ററിലെ ട്രാൻസ്ഫോമറിന് യൂസഫലി കേച്ചേരിയെന്നും ചേർപ്പ് പുള്ളില്‍ മഞ്ജു വാര്യരെന്നുമുള്ള ബോർഡും കെഎസ്ഇബി സ്ഥാപിച്ചു. 2015 മാർച്ച് 21നാണ് യൂസഫലി മരിച്ചത്.

പ്രശസ്തരുടെ പേരുകൾ ഇങ്ങനെ കൊടുക്കുന്നതിന്റെ ഗുണം ബോർഡിലെ ജീവനക്കാർക്കാണ്. സ്ഥലം തിരിച്ചറിയാൻ എളുപ്പമുണ്ട്. ഇത്തരത്തിൽ പ്രമുഖ വ്യക്തികളുടെയും സ്ഥലപ്പേരുകളുടെയും പേരിൽ അറിയപ്പെടുന്ന സ്വിച്ചുകൾ ഒട്ടേറെയുണ്ടെന്നും ഇവർക്കും സ്വിച്ചുകൾക്കും തമ്മിൽ ബന്ധമില്ലെന്നും വൈദ്യുതി വകുപ്പ് പറഞ്ഞു.