കായികതാരവും സ്പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി ശെല്വന് സജീവ രാഷ്ട്രീയത്തിലേക്ക്. തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കും. കെ.പി.സി സി നേതൃത്വം പത്മിനിയുമായി ആശയവിനിമയം നടത്തി.
കഴിഞ്ഞതവണ കോര്‍പറേഷനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫ് പരമാവധി പൊതുസ്വീകാര്യരെ രംഗത്തിറക്കാനാണ് ആലോചന. ഇതിന്റ ഭാഗമാണ് പത്മിനി ശെല്‍വനേയും പരിഗണിക്കുന്നത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയാറാണെന്ന് പത്മിനി മനോരമ ന്യൂസിനോട് പറഞ്ഞു
യു.ഡി.എഫ് ഭരണകാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു പത്മിനി. മേയ് 31ന് റയില്‍വേയില്‍ നിന്ന് നിന്ന് വിരമിച്ച ശേഷം തലസ്ഥാനത്ത് പൊതുപരിപാടികളിലും സജീവമാണ്. പത്മിനിയുടെ ഭര്‍ത്താവും ദേശീയ കായിക താരവുമായ ജോണ്‍ സെല്‍വന്റ സഹോദരന് ജോണ്സണ് ജോസഫ് കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാവും നിലവില്‍ കൗണ്‍സിലറുമാണ്. നവംബര്‍ ആദ്യവാരം കോണ്‍ഗ്രസ് യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തീരുമാനിക്കും. നൂറംഗ കോര്‍പറേഷനില്‍ വെറും 21 സീറ്റായിരുന്നു കഴിഞ്ഞവര്‍ഷം യു.ഡി.എഫിന് ലഭിച്ചത്.