മസ്ജിദ് തകർത്തവരെ രാജ്യത്തിനറിയാം; നീതിയാണ് വേണ്ടത്: മുനവറലി

ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട ലക്നൗ സിബിഐ കോടതിയുടെ വിധിയില്‍ പ്രതിഷേധം ശക്തം. രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍. 

'മസ്ജിദ് തകർത്തവരെ രാജ്യത്തിനറിയാം. നീതിയാണ് വേണ്ടത്. വിധി നിരാശാജനകമാണ്'. മുനവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം: 

മസ്ജിദ് തകർത്തവരെ രാജ്യത്തിനറിയാം!!

എന്നാൽ ഭരണഘടനയിലും നീതി പീഠത്തിലും വിശ്വാസമർപ്പിച്ച സമൂഹത്തെ നിരാശപ്പെടുത്തിയ വിധിയാണ് 28 വർഷങ്ങൾക്ക് ശേഷം വീണ്ടുമുണ്ടായത്.

നീതിയാണ് വേണ്ടത്;

വിധി നിരാശാജനകമാണ് !!

ബാബ്റി മസ്ജിദ് പൊളിച്ച േകസില്‍ 32 പ്രതികളെയും വെറുതെവിട്ടാണ് ലക്നൗ സി.ബി.ഐ കോടതി വിധി. പള്ളി പൊളിച്ചതില്‍ ഗൂഢാലോചനയില്ല, പെട്ടെന്നുള്ള കൃത്യമായിരുന്നു. പള്ളി അക്രമിക്കുന്നതില്‍ നിന്ന് കര്‍സേവകരെ എല്‍.കെ.അഡ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടേയുള്ള പ്രതികള്‍ തടയാനാണ് ശ്രമിച്ചതെന്നും വിധിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കൊണ്ടുവരുന്നതില്‍  സി.ബി.ഐ പരാജയപ്പെട്ടുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.