ബാബറി മസ്ജിദ് തകർന്നതെങ്ങനെ? കോടതി വിധിയിൽ തെളിയുന്നതെന്ത്?

ബാബ്റി മസ്ജിദ് തകര്‍ത്തിന് പിന്നില്‍ ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളുടെ ക്രിമിനല്‍ ഗൂഢാനലോചനയുണ്ടോ. പള്ളി തകര്‍ത്തതില്‍ എല്‍.കെ അഡ്വാനിയുള്‍പ്പെടെയുള്ള നേതാക്കളുടെ പ്രകോപനകരമായ പ്രസംഗങ്ങള്‍ പ്രേരണയായിട്ടുണ്ടോ...? രണ്ട് പതിറ്റാണ്ടിലധികമായി രാജ്യം ഉത്തരം തേടിയ ഈ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലക്നൗ പ്രത്യേക സിബിഐ കോടതി ഇന്ന് നല്‍കി. ബാബ്‍റി മസ്ജിദ് ആസൂത്രണം ചെയ്ത് തകര്‍ത്തതല്ല,പെട്ടെന്ന് സംഭവിച്ചതെന്ന് കോടതി. 

ശ്രമിച്ചത് പ്രതീകാത്മക കര്‍സേവയ്ക്ക്.. ജനത്തെ തടയാനും നേതാക്കള്‍ ശ്രമിച്ചെന്ന് കോടതി. രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ് ബാബ്റി മസ്ജിദ് പൊളിച്ച സംഭവമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരു വര്‍ഷം പോലുമാകും മുന്‍പാണ്  വിചാരണക്കോടതിയുടെ ഈ വിധിപ്രഖ്യാപനം.. 

എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കം കേസിലെ 32 പ്രതികളെയും ലക്നൗ കോടതി വെറുതെ വിട്ടു. ബാക്കിയാകുന്ന ചോദ്യമിതാണ്,  ബാബ്‍റി മസ്ജിദ് തകര്‍ന്നതെങ്ങനെ ?