കോവിഡ് കാലത്തെ പിരിച്ചുവിടൽ; ബാംബുടൈല്‍ ഫാക്ടറിയില്‍ സിഐടിയു സമരം

കോഴിക്കോട് നല്ലളം ഹൈടെക് ബാംബുടൈല്‍ ഫാക്ടറിയില്‍ 17 കരാര്‍തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ സിഐടിയു സമരത്തില്‍. കടബാധ്യതമൂലം കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പിരിച്ചുവിടലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. 

സി.ഐ.ടി.യു നേതാവ് എളമരം കരീം വ്യവസായമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അന്നത്തെ മണ്ഡലമായ ബേപ്പൂരില്‍ തുടങ്ങിയ  ബാംബുഫാക്ടറിയില്‍ ഇപ്പോള്‍ മുഴങ്ങുന്ന ഇങ്ക്വിലാബ് ഇടത്സര്‍ക്കാരിനെതിരെ തന്നെയാണ്,എളമരം കരീം നേതൃത്വം നല്‍കുന്ന സിഐടിയു തന്നെയാണ് സമരത്തില്‍,17 തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം,സമരം 8 ദിവസം നീണ്ടിട്ടും വ്യവസായവകുപ്പ് ചര്‍ച്ചക്ക് പോലും സിഐടിയു നേതൃത്വത്തെ സമീപിച്ചിട്ടില്ല

കോടികളുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയെ പുനരുജ്ജീവിപ്പിക്കാനുള്ള യാതൊരു പ്രവര്‍ത്തനവും നാളിതുവരെ നടത്തിയിട്ടില്ല,നഷ്ടം നികത്താതെ തൊഴിലാളികളെ പിരിച്ചുവിട്ട് കമ്പനി പൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട് കമ്പനിയുടെ തുടക്കം മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് കൂലിയോ ആനൂകൂല്യങ്ങളോ വര്‍ധിപ്പിച്ചിട്ടില്ല,എന്നിട്ടും ജോലിയില്‍ തുടരുന്ന ഇവര്‍ക്ക് കോവിഡ് കാലത്തെ പിരിച്ചുവിടല്‍ താങ്ങാനാവില്ല