ജൈവകൃഷി വീടുകളിലുമെത്തിച്ചു; ആദ്യ സമ്പൂര്‍ണ ഹരിതമണ്ഡലമായി കോഴിക്കോട് സൗത്ത്

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഹരിതമണ്ഡലമായി കോഴിക്കോട് സൗത്തിനെ തിര‍ഞ്ഞെടുത്തു. ശാസ്ത്രീയമായ ജൈവകൃഷി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലുമെത്തിച്ചാണ് നേട്ടം കൊയ്തത്.

വാങ്ങുന്ന പച്ചക്കറികളെല്ലാം വിഷമയമാണെന്ന് മലയാളികള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതോടെ ജൈവകൃഷിയ്ക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരേറി. ഈ ഘട്ടത്തിലാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വീട്ടില്‍ ഒരു അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലെ ഒരു ലക്ഷം വീടുകളില്‍ ശാസ്ത്രീയമായ രീതിയില്‍ ജൈവകൃഷി  നടപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു. ഓര്‍ഗാനിക് ഫാമിങ് കമ്പനിയായ എസ്പിസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 

ഘട്ടം ഘട്ടമായി പദ്ധതി  മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന അഭിപ്രായവും  ഉയര്‍ന്നു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഒണ്‍ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ചടങ്ങിന് എം.കെ രാഘവന്‍ എം.പിയടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു.