കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്ത് കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി

കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്ത് കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി. വിള ഇന്‍ഷൂറന്‍സ് കിട്ടാനും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ കര്‍ഷകരെ സഹായിക്കുകയാണ് പ്രധാന ഉദ്ദേശ്യം. 

കാര്‍ഷിക വിളകള്‍ പ്രകൃതി ദുരന്തത്തിനിടെ നശിക്കുമ്പോള്‍ എങ്ങനെ ഇന്‍ഷൂറന്‍സ് കിട്ടും. നാശനഷ്ടങ്ങള്‍ എങ്ങനെയൊക്കെ രേഖപ്പെടുത്തണം. ഇതിനുള്ള ഉത്തരമെല്ലാം കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. കൃഷിയിടങ്ങളില്‍ ഏതെങ്കിലും അജ്ഞാത രോഗം പടര്‍ന്നാലും പരിഭ്രമം വേണ്ട. ഉടനെ, കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ ചെന്നാല്‍ മതി. കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ വിദഗ്ദോപദേശം ലഭിക്കും. 

കൃഷിയിടങ്ങളില്‍ വിളവെടുപ്പ് മെച്ചപ്പെടുത്തുകയാണ് മറ്റൊരു ഉദ്ദേശ്യം. സംസ്ഥാനത്തൊട്ടാകെ ബ്ലോക്ക് തലത്തിലാണ് കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയത്.  കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നാണ് ഈ സ്ഥിരം സംവിധാനം തുടങ്ങിയത്.