ബലമില്ലാത്ത പുറംബണ്ടുകൾ; കുട്ടനാടിന്റെ നിലയ്ക്കാത്ത ദുരിതം

വര്‍ഷങ്ങളായി ബലമില്ലാത്ത പുറംബണ്ടുകളാണ് കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ക്കുളളത്. ശക്തമായ ജലപ്രവാഹത്തിലുണ്ടാകുന്ന മടവീഴ്ച, കൃഷി മാത്രമല്ല ജീവിതവുമാണ് വെള്ളത്തിലാഴ്ത്തുന്നത്. കുട്ടനാട്ടുകാരുടെ പരാതികളും പരിഭവങ്ങളും എല്ലാപ്രളയ കാലത്തും ഉയരുമെങ്കിലും പരിഹാരം മാത്രം ഉണ്ടാകുന്നില്ല

കിഴക്കേമഠത്തില്‍ ചിറ സിജിമോന്‍ സ്വപ്നതുല്യമായി ഉയര്‍ത്തിവന്നൊരു വീടായിരുന്നു. കൈനകരി ആറുപങ്ക് പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായപ്പോള്‍ വീടൊന്നാകെ ഒലിച്ചുപോയി. മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ കൂടി സഹായത്തില്‍ ഉയര്‍ത്തികൊണ്ടുവന്നതായിരുന്നു. ഇങ്ങനെ എത്രയോ വീടുകളാണ് പുറംബണ്ട് തകരുമ്പോള്‍ വെള്ളത്തിലാവുന്നത്. ജീവിതം ദുരിതത്തിലുംനെടുമുടി പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരം മാത്തൂര്‍ ആണ്. പുറംതൂമ്പ് തകര്‍ന്ന് പതിനഞ്ചു മീറ്റര്‍ നീളത്തില്‍ മടവീഴ്ചയുണ്ടായി. 

പാടശേഖരകമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്യധ്വാനം നടത്തിയെങ്കിലും വിജയിക്കാനായില്ലഇതുപോലെ ബലമുള്ള പുറംബണ്ടുകളില്ലാത്ത പാടങ്ങളാണ് കുട്ടനാട്ടില്‍ ഏറെയും. 1800 ഹെക്ടര്‍ നെല്‍കൃഷിയാണ് ഇതുവരെ നശിച്ചത്