ഭരണമൊഴിയാൻ മാസങ്ങൾ ബാക്കി; രാമനാട്ടുകരയിൽ സിപിഐ സ്വതന്ത്രയെ മാറ്റി

കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ സി.പി.ഐ സ്വതന്ത്രയെ മാറ്റി ഇടത് ഭരണസമിതി പുതിയ വൈസ് ചെയര്‍പേഴ്സണെ തിരഞ്ഞെടുത്തു.  സി.പി.ഐ മെമ്പര്‍ ആയ മുന്‍വൈസ് ചെയര്‍പേഴ്സണ്‍ കെ.സജ്ന പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് മാറ്റിയത്. 

കെ.പുഷ്പയാണ് പുതിയ വൈസ്ചെയര്‍പേഴ്സണ്‍ഭരണമൊഴിയാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാമനാട്ടുകരയില്‍ ഇടത് ഭരണസമിതി വൈസ്ചെയര്‍പേഴ്സണെ മാറ്റിയത്.സി.പി.ഐയുടെ 

മെമ്പറായിരുന്നെങ്കിലും മുന്‍വൈസ് ചെയര്‍പേഴ്സണ്‍ കെ സജ്ന പ്രതിപക്ഷത്തിനൊപ്പമായിരുന്നു,കോണ്‍ഗ്രസ് അനുഭാവിയായ സജ്ന സിപിഐ ആയതിന് പിന്നില്‍ രാമനാട്ടുകരയിലെ കോണ്‍ഗ്രസ് ലീഗ് ഭിന്നിപ്പായിരുന്നു കാരണം,ലീഗിന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ റിബല്‍ സ്ഥാനാര്‍ഥിയെ സിപിഐ 

പിന്തുണച്ചു,സിപിഐ സ്വതന്ത്രയായി കെ സജ്ന ജയിച്ചു,ൈവസ്ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഐക്കായതിനാല്‍ സജ്നക്ക് നറുക്ക് വീണു,ഇടത് 

ഭരണമുള്ള രാമനാട്ടുകരയില്‍ വൈസ്ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിനൊപ്പമായത് ഭരണസമിതിയെ കുഴക്കി,ഇക്കാരണത്താലാണ് നാലര വര്‍ഷം പിന്നിട്ട 

ശേഷം ചെയര്‍പേഴ്സണെ മാറ്റിയത്.സിപിഎമ്മിന്റെ കെ പുഷ്പയാണ് പുതിയ വൈസ്ചെയര്‍പേഴ്സണ്‍.യുഡിഎഫിന്റെ വിഎം പുഷ്പയെ 31 ല്‍ 16 വോട്ടുനേടിയാണ് കെ.പുഷ്പ പരാജയപ്പെടുത്തി,തിരഞ്ഞെടുപ്പില്‍ ലീഗ് അംഗം കള്ളിയില്‍ റഫീഖ് വോട്ടസാധുവാക്കി,കോണ്‍ഗ്രസിനോടുള്ള പഴയ പ്രാദേശി വിയോജിപ്പ് തന്നെയാണ്  ലീഗ് അംഗം 

വോട്ടസാധുവാക്കാന്‍ കാരണം,ക്വാറന്റീനിലായിരുന്ന ഒരു ഇടത് അംഗത്തിന് വോട്ടുചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു,