പുതുമണമില്ലാത്ത, നവാഗതര്‍ എത്താത്ത അധ്യയനവര്‍ഷാരംഭം; ജൂണിന്റെ വലിയ നഷ്ടം

പുതുമണമില്ലാത്ത, നവാഗതര്‍ എത്താത്ത ഒരു അധ്യയനവര്‍ഷാരംഭം ഓര്‍മയിലുണ്ടാകില്ല. ആഹ്ലാദവും, ആനന്ദവും സൗഹൃദവും നിറഞ്ഞ ഒരു അധ്യയനമാണ് ജൂണ്‍ ഒന്നിന്റെ വലിയ നഷ്ടങ്ങളിലൊന്ന്.മുന്‍പ് ചിരിയും ചിന്തയും ബഹളവും കരച്ചിലുമൊക്കെ കണ്ട ഒരു ക്ലാസ്മുറിയാണിത്. ചലനം നിലച്ചമുറിയില്‍ നിശബദത മാത്രം. ശിക്ഷ്യരില്ലാത്ത ക്ലാസ്മുറിയും, വിദ്യാര്‍ഥികള്‍ ഓടിക്കളിക്കാത്ത സ്കൂള്‍മുറ്റവും ഗുരുവിന്റെ  നൊമ്പരമാണ്.