കോവി‍ഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് ചിരട്ട ശില്‍പം; കൊറോണയും പ്രതിരോധവും

കോവി‍ഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് കൊറോണയും പ്രതിരോധവുമെന്ന പേരില്‍ ചിരട്ട ശില്‍പം. പെരുമ്പാവൂര്‍ സ്വദേശി പി.കെ സോമനാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരും നഴ്സുമാരുമടക്കം കോവിഡ് 19നെ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചിരട്ട ശില്‍പം തീര്‍ത്ത് ആദരം അറിയിക്കുന്നത്. 

മൂന്ന് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടമാണ് പെരുമ്പാവൂര്‍ ഒാടക്കാലി സ്വദേശി സോമന്റെ ജീവിതം മാറ്റിമറച്ചത്. അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്ക് പോകാന്‍ കഴിയാതായി. ഒരു പുതിയ ജീവിതമാര്‍ഗം കൂടി ലക്ഷ്യമിട്ടാണ് വീട്ടിലുള്ള ചിരട്ടകളില്‍ തന്റെ കരവിരുത് പരീക്ഷിച്ചുതുടങ്ങിയത്. ആദ്യമൊക്കെ പരാജയം നേരിട്ടെങ്കിലും പിന്‍മാറാന്‍ തയാറായില്ല. അതീവശ്രദ്ധയോടെ മണിക്കൂറുകളെടുത്താണ് സോമന്‍ ചിരട്ടയില്‍ ഒാരോ ശില്‍പവും പൂര്‍ത്തിയാക്കുന്നത്.  സോമൻ നിർമിയ്ക്കുന്ന കരകൗശലവസ്തുക്കൾ കൈരളി സ്റ്റോറുകളിലൂടെയും വിവിധ ഫെസ്റ്റുകളിലൂടെയുമാണ് വില്‍പന നടത്തുന്നത്.  കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് നിർമിച്ച കൊറോണയും പ്രതിരോധവുമെന്ന ശില്പമാണ് ഇപ്പോൾ വിസ്മയ കാഴ്ചയായി മാറിയിരിയ്ക്കുന്നത്. സംസ്ഥാന ആരോഗ്യമന്ത്രിക്ക് ഈ ശില്‍പം സമ്മാനിക്കാനുള്ള കാത്തിരിപ്പിലാണ് കലാകാരന്‍

കൊറോണ യെ പ്രതിരോധിക്കാന്‍ പൊതുജനം സ്വീകരിക്കേണ്ട മാര്‍ഗങ്ങളെകുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങളും ഈ കലാകാരന്‍ നടത്തുന്നുണ്.