പെരിയാർ ഫൗണ്ടേഷൻ അഴിമതിക്ക് വേണ്ടി; വനം വകുപ്പിനെതിരെ സിപിഐ

സ്വന്തം പാർട്ടി ഭരിക്കുന്ന വനം വകുപ്പിനെതിരെ ആരോപണങ്ങളുമായി സി.പി.ഐ ഇടുക്കി ജില്ലാ കമ്മിറ്റി രംഗത്ത്. പെരിയാർ ടൈഗർ റിസേർവ്വിൻ്റെ കീഴിലുള്ള പെരിയാർ ഫൗണ്ടേഷൻ അഴിമതി നടത്താൻ രൂപം നൽകിയതാണെന്ന് സി. പി. ഐ. ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ. വനം വകുപ്പിൽ വിനിയോഗിക്കുന്ന ഫണ്ടുകളിൽ സോഷ്യൽ ഓഡിറ്റിംങ്ങ് നടത്തണമെന്നും കെ. കെ ശിവരാമൻ കുമളിയിൽ പറഞ്ഞു.

പെരിയാർ ടൈഗർ റിസർവിൽ അഴിമതി ആരോപണം ഉന്നയിച്ചാണ് സി പി ഐ തന്നെ രംഗത്തെത്തിയത്.  വനം വകുപ്പ്   ഇൻ്റലിജൻസ് ഉദ്യേഗസ്ഥന് പെരിയാർ ടൈഗർ റിസർവിൽ മർദനമേറ്റത്ത്  അഴിമതി മറക്കാനാണ് .പെരിയാർ ഫൗണ്ടേഷനിൽ വിനിയോഗിക്കുന്ന ഫണ്ടുകളിൽ സോഷ്യൽ ഓഡിറ്റിംങ് നടത്തണമെന്നും കെ.കെ ശിവരാമൻ പറഞ്ഞു.

അഴിമതിക്കാരെ പുറത്താക്കാൻ ആവശ്യപ്പെട്ട്  കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ പെരിയാർ ടൈഗർ റിസർവ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക്  മാർച്ചും ധർണയും നടത്തി. ഇത്  സൂചന സമരമാണെന്നും, സർക്കാറിന് വിധേയമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.