യാത്രക്കാരെ ഉപദ്രവിച്ച് ബലമായി പണം പിരിവ്; ട്രാന്‍സ് ജെന്‍ഡറുകള്‍ പിടിയില്‍

ട്രെയിനുകളില്‍ യാത്രക്കാരെ ഉപദ്രവിക്കുകയും ബലമായി പണം പിരിക്കുകയും ചെയ്ത ട്രാന്‍സ് ജെന്‍ഡറുകള്‍ പിടിയില്‍. അസം, ബംഗാള്‍ സ്വദേശികളായ ഏഴ് പേരെയാണ് കൊച്ചിയില്‍ റെയില്‍വേ സംരക്ഷണ സേന പിടികൂടിയത്. സേഫ്റ്റി പിന്‍ ഉപയോഗിച്ച് യാത്രക്കാരെ കുത്തിനോവിച്ചായിരുന്നു പണപ്പിരിവ് നടത്തിയത്. അറസ്റ്റ് ചെയ്തവര്‍ക്ക് അഞ്ച് ദിവസം തടവ്ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചു

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ഒരു ട്രെയിനില്‍ ട്രാന്‍സ്ജെ‍ന്‍ഡറുകള്‍ പണം പിരിക്കുന്നതിന്റെ ദൃശ്യമാണിത്. ശബ്ദമുണ്ടാക്കിയും ഭീഷണിപ്പെടുത്തിയുമാണ് പണപ്പിരിവ്.. സേഫ്റ്റി പിന്‍ കടിച്ചുപിടിച്ചിരിക്കുന്നതും ദൃശ്യത്തില്‍ കാണാം. പണം നല്‍കാത്ത യാത്രക്കാരെ ഇത് ഉപയോഗിച്ച് കുത്തിനോവിക്കും

ദീര്‍ഘദൂര ട്രെയിനുകളില്‍ ട്രാന്‍സ്ജെന്‍ഡുറുകളുടെ ഉപദ്രവം വര്‍ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ സംരക്ഷണ സേന ട്രെയിനുകളില്‍ പരിശോധന നടത്തിയത്. തിരിച്ചറിയല്‍ രേഖകളോ ട്രെയിന്‍ ടിക്കറ്റോ പോലുമില്ലാത്ത ഏഴ് പേരെ പല ട്രെയിനുകളില്‍ നിന്നായി പിടിയിലായി

അറസ്റ്റിലായവരെ അഞ്ച് ദിവസത്തേക്ക് ജയിലിലേക്ക് അയ്ച്ചു. പതിനായിരം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്തപക്ഷം മൂന്ന് മാസം തടവസ് ശിക്ഷ അനുഭവിക്കേണ്ടിവരും. ഓരോ തവണ നാട്ടില്‍ പോയി മടങ്ങുമ്പോഴും കുടുതല്‍ ട്രാന്‍സ്ജെന്‍ഡറുകളെ എത്തിച്ച് പണം പിരിക്കുന്നതാണ് ഇവരുടെ രീതി. സേഫ്റ്റി പിന്‍ ഉപയോഗിച്ചുള്ള ഉപദ്രവം അടുത്താണ് വര്‍ധിച്ചതെന്നും ആര്‍.പി.എഫ് പറയുന്നു